വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഡോ.എ.പി.ജെ അബ്ദുൾ കലാം ജന്മദിനാഘോഷവും ‘തൂലിക’ ഡിജിറ്റൽ പത്രം സെപ്തംബർ ലക്കം പ്രകാശനവും വേങ്ങശ്ശേരി എ.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.ശശികുമാർ നിർവ്വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ ആശംസകൾ നേർന്നു.കെ.അനശ്വര, പി.ആർ അനശ്വര എന്നിവർ ഡിജിറ്റൽ കുറിപ്പും കെ. ഗൗരി നന്ദ, ആർ. അതുല്യ എന്നിവർ ഡിജിറ്റൽ പതിപ്പും, സി. നന്ദന കൃഷ്ണ, എം.അനന്യ എന്നിവർ സ്ലൈഡ് ഷോയും അവതരിപ്പിച്ചു.വിവിധ കലാപരിപാടികളും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തി.സ്കൂൾ ലീഡർ കെ.ജിഷ്ണ നന്ദി പ്രകാശിപ്പിച്ചു