anugrahavision.com

വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു* അതിദരിദ്ര വിമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

ചെർപ്പുളശ്ശേരി. വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ വികസന സദസും അതിദരിദ്ര വിമുക്ത ഗ്രാമപഞ്ചായത്ത് പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.Img 20251012 Wa0117

ജനങ്ങളെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് നിർദ്ദേശങ്ങൾ പരിഗണിക്കുകയുമാണ് വികസന സദസിലൂടെ ലക്ഷ്യമിടുന്നതെന്നും
എം.എൽ.എ പറഞ്ഞു.Img 20251012 Wa0122

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. മന്ത്രിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും ഒക്ടോബർ 22 വരെ നടക്കുന്ന സദസുകളിൽ പങ്കാളികളാകും.

വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ. എം പരമേശ്വരൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരൻ, സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി യു.കെ സന്ദീപ്, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

 

Spread the News

Leave a Comment