കൊച്ചി. ശബരിമല സ്വർണ്ണപ്പാളി വിവാദത്തിലെ നിർണായ തെളിവായി ഇന്ന് 20 പേരുള്ള റിപ്പോർട്ട് ദേവസം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സ്വർണ്ണ പാളികൾ ബാംഗ്ലൂരിൽ വിറ്റതായും ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും ഉള്ള നിർണായക വിവരങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2016 മുതല്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ല്‍ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരനോട് നേരിട്ട് കോടതി വിവരങ്ങള്‍ തേടി. അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശങ്ങള്‍ നല്‍കി. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോടും ദേവസ്വം ബെഞ്ച് വിവരങ്ങള്‍ നേരിട്ട് തേടി. സ്വർണ്ണപ്പാളി വിവാദം പുതിയ വഴിത്തിരിവിലേക്ക്