anugrahavision.com

ചെർപ്പുളശ്ശേരി നഗരസഭ അംഗൻവാടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടന്നു

ചെർപ്പുളശ്ശേരി നഗരസഭയുടെ തനത് ഫണ്ട്‌ ഉപയോഗിച്ച് 37 അംഗൻവാടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി സാദിഖ് ഹുസൈന്റെ അധ്യക്ഷതയിൽ നഗരസഭ വൈസ്ചെയർപേഴ്സൺ സി കമലം ഉദ്‌ഘാടനം നിർവഹിച്ചു അംഗൻവാടികളുടെ നിത്യ നിധാന ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു പദ്ധതി നഗരസഭ മുന്നോട്ട് വെച്ചിട്ടുള്ളത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി പ്രമീള സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ നൗഷാദ്. ബിന്ദു സുകുമാരൻ. സതിദേവി.ബിജീഷ് എന്നിവർ ആശംസകൾ അറിയിച്ചു ഐ സി ഡി എസ് സൂപ്പർവൈസർ ചിത്ര ബാസ്‌ക്കാർ നന്ദി അറിയിച്ചു

Spread the News
0 Comments

No Comment.