ചെർപ്പുളശ്ശേരി. പാലക്കാട് ആർ സ്വാമിനാഥനെ ചെർപ്പുളശ്ശേരി സംഗീത വേദിക്ക് ഏറെ പരിചയമാണ്. മകനായ വിശ്വേഷ് സാമിനാഥനാണ് ഇന്ന് പുത്തനാൽക്കൽ നവരാത്രി മണ്ഡപത്തിൽ പ്രധാന കച്ചേരി അവതരിപ്പിച്ചത്.. ആത്മവിശ്വാസത്തോടെ ആധികാരികമായി പാടുന്ന വിശ്വേഷ് ആസ്വാദകരുടെ മനസ്സ് നിറച്ചു. മാളവി വർണ്ണത്തിൽ ആരംഭിച്ച് തോടിയിൽ ജാനകി രമണാ എന്ന ചെറുകീർത്തനം പാടി. ഷഹാനയും കടന്ന് പൂർവ്വ കല്യാണിയിൽ എത്തുമ്പോൾ ശബ്ദവന്യാസത്തിലും സ്വര പ്രസ്താരത്തിലും പുതിയൊരു അനുഭവമാണ് ആസ്വാദകർക്ക് സമ്മാനിച്ചത്. വയലിനിലും, വായ്പാട്ടിലും ഒരുപോലെ കൃതഹസ്തനായ ദിനങ്ങൾ വരാനിരിക്കുന്നു എന്ന് ആസ്വാദകർ പറഞ്ഞു.
വയലിൻ പാലക്കാട് സ്വാമിനാഥൻ, മൃദംഗം പാലക്കാട് മഹേഷ് കുമാർ, ഘടം തൃപ്പൂണിത്തുറ കണ്ണൻ എന്നിവരാണ് അകമ്പടി സേവിച്ചത്.
