ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവവേദിയിൽ സാകേത് റാം അവതരിപ്പിച്ച സംഗീതക്കച്ചേരി പ്രൗഢഗംഭീരമായി. പ്രാരംഭ ദിനത്തിലെ കച്ചേരിയിൽ ദേവി സ്തുതികളുടെ വൈവിധ്യം നിറഞ്ഞു നിന്നു. ദുർഗ്ഗാലക്ഷ്മി സരസ്വതി എന്ന ആരഭി കൃതിയോടെ തുടങ്ങിയ കച്ചേരി കാനഡ രാഗത്തിലെ സ്വാതി തിരുനാൾ കീർത്തന ആലപിച്ചപ്പോൾ അദ്ദേഹത്തിന്റെ ആലാപന സൗന്ദര്യം വിളിച്ചോതുന്നതായിരുന്നു. ചേർത്തല ആർ ശിവകുമാർ വയലിനിലും, എ എം ഹരിനാരായണൻ മൃദംഗത്തിലും, ഉടുപ്പി ശ്രീകാന്ത് ഗഞ്ച്റയിലും അദ്ദേഹത്തെ അനുഗമിച്ചു.