anugrahavision.com

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ കായിക മേളയ്ക്ക് തുടക്കമായി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ 2025-26 അദ്ധ്യയന വർഷത്തെ കായിക മേള ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. സുരേഷ് മോഹൻ ഉദ്ഘാടനം ചെയ്തു.പി ടി എ എക്സിക്യുട്ടീവ് അംഗം എം.രാജി അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു. ഒറ്റപ്പാലം ബി ആർ സി യിലെ കായിക അദ്ധ്യാപകനായ എം. രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ലീഡർ കെ.ജിഷ്ണ നന്ദി പ്രകാശിപ്പിച്ചു. ബി. ധരേഷ്, എം.പി സുരേന്ദ്രൻ, എം.വിദ്യ, റിനു.എം.റോയ്, എം.ഗിരീഷ്, എസ്. അഖില എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ മാർച്ച് പാസ്റ്റും നടത്തി.Img 20250922 Wa0225

Spread the News

Leave a Comment