വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ എട്ടാം തരം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2 ദിവസത്തെ പ്രിമിലിനറി ക്യാമ്പ് ഉത്ഘാടനം പ്രധാന അധ്യാപകൻ സി. കലാധരൻ നിർവഹിച്ചു. രണ്ട് ബാച്ചുകളിലായി എൺപതു വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ആനിമേഷൻ, പ്രോഗ്രാമുകൾ, റോബോട്ടിക്, ക്വിസ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം ലഭിക്കുക.
ഒറ്റപ്പാലം സബ് ജില്ലാ മാസ്റ്റർ ട്രെയിനി കെ.ആർ. അനൂപ് ക്യാമ്പ് നയിച്ചു. ടി.എം. സാജിത, ടി.ആർ. രാഗില, സുജ. പി, അഞ്ജു.പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി പി.കെ. മഞ്ജുള, രാധിക. എം.കെ. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്ത വസിഷ്ഠ്.സി., ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.