ചെർപ്പുളശ്ശേരി. കേരളത്തിലെ നവരാത്രി സംഗീതോത്സവങ്ങളിൽ ശ്രദ്ധാകേന്ദ്രം ആകുന്ന ചെർപ്പുളശ്ശേരി പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് നാളെ വൈകുന്നേരം നാലുമണിക്ക് തിരി തെളിയും.. ഭവപ്രിയയുടെ പ്രാർത്ഥന ആലാപനത്തോടെയാണ് നവരാത്രി സംഗീതോത്സവം പ്രാരംഭ നടപടികൾ ആരംഭിക്കുന്നത്. കെ ബി രാജ് ആനന്ദ് സ്വാഗതം പറയുന്ന സംഗീതോത്സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ബി കെ ഹരിനാരായണൻ അധ്യക്ഷതവഹിക്കും.. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ,, മണ്ണൂർ രാജകുമാരനുണ്ണി, പാലക്കാട് ഫൈനാൻസ് ക്ലബ് സെക്രട്ടറി പി എൻ സുബ്ബരാമൻ, , മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയ കമ്മിറ്റി മെമ്പർമാരായ കെ ടി രാമചന്ദ്രൻ, പ്രീത തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിക്കും. തുടർന്ന് വൈകിട്ട് 6. 45 ന് സാകേത് റാം കച്ചേരി അവതരിപ്പിക്കും
വിജയദശമി നാളിൽ സമാപിക്കുന്ന നവരാത്രി ഉത്സവം പഞ്ചരത്ന കീർത്തനത്തോടെയാണ് അവസാനിക്കുന്നത്. അന്നേദിവസം കുഞ്ഞുങ്ങൾക്കുള്ള എഴുത്തിനിരുത്തൽ ചടങ്ങും വാഹനപൂജയും ക്ഷേത്രത്തിൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു. 100 രൂപ സംഭാവന കൂപ്പൺ എടുക്കുന്ന ഭക്തജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മോട്ടോർ ബൈക്ക് അടക്കമുള്ള നിരവധി സമ്മാനങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
