anugrahavision.com

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം; വനിതാ സംഗമം സംഘടിപ്പിച്ചു

കൊപ്പം: മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്ത്രീ അന്തസ്സ് അഭിമാനം” എന്ന പ്രമേയമുയർത്തി വനിതാ സംഗമം സംഘടിപ്പിച്ചു. കൊപ്പം സെന്ററിൽ “റെഡി വെന്യൂ” ഹാളിൽ വെച്ച് നടന്ന പ്രോഗ്രാം വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്‌ഥാന സമിതി അംഗം സുലൈഖ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഷിതാ നജീബ് അധ്യക്ഷത വഹിച്ചു. കാരക്കുത്ത് ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. ഹസീന ഫൈസൽ വിഷയാവതരണം നടത്തി. ഫാമിലി കൗൺസിലറും സാമൂഹ്യപ്രവർത്തകയുമായ നദീറ മോട്ടിവേഷൻ ക്ലാസ്സ്‌ നൽകി.ജില്ലാ കമ്മിറ്റി അംഗം ഷെമീന പാവുക്കോണം സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ആസിയമാനു ആശംസയർപ്പിച്ചു. സംഗമത്തിൽ മുട്ട ത്തോടിൽ മെഹന്ദി ഡിസൈൻ ചെയ്ത് ഇന്ത്യൻ ബുക്‌ ഓഫ് റെക്കോർഡ് നേടിയ നാജിയ നസ്രിനെയും, ഫാമിലി കൗൺസിലർ നദീറയെയും ആദരിച്ചു. ഫാത്തിമ സലാം, മുൻഷിറ എന്നിവർ കവിത ആലപിച്ചു. ജില്ലാ വൈ പ്രസിഡന്റ്‌റുക്കിയ അലി, ജില്ലാ ട്രഷറർ റൈഹാന സുഹൈൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷെമീന, ജസീന, മണ്ഡലം പ്രസിഡന്റ്‌ ഹഫ്സ സുലൈമാൻ, എന്നിവർ പങ്കെടുത്തു. മാർച്ച്‌ 8 മുതൽ ഏപ്രിൽ 8 വരെ “നമ്മുടെ വോട്ടാണ് നമ്മുടെ ശക്തി” എന്ന തലക്കെട്ടിൽ ദേശീയ തലത്തിൽ നടക്കുന്ന ക്യാമ്പയി‍ന് പോസ്റ്റർ പ്രദർശനത്തോടെ സംസ്‌ഥാന സമിതി അംഗം ബാബിയ ടീച്ചർ പാലക്കാട്‌ ജില്ലയിൽ തുടക്കം കുറിച്ചു

Spread the News
0 Comments

No Comment.