ചെർപ്പുളശ്ശേരി. നെല്ലായ മാരായമംഗലം കുറത്തിപ്പാറ തോട്ടത്തിൽ പടി വത്സലയുടെ കഴുത്തിലെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്നതായി പറയുന്നത്.ചൊവ്വാഴ്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് അടിച്ചുവാരുന്നതിനിടെ, ഹെൽമറ്റ് ധരിച്ച ഒരാൾ മുന്നിലും ചുവന്ന തൊപ്പി ധരിച്ച മറ്റൊരാൾ പിന്നിലും ഇരുന്ന ബൈക്കിലാണ് സംഘം എത്തിയതെന്ന് വീട്ടുകാർ പറഞ്ഞു.അവർ വത്സലയുടെ ഏകദേശം രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചെറുപ്പുളശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.