ശബരിമല. സന്നിധാനത്തിലെ ശ്രീകോവിലിനു മുന്നിലെ ദ്വാരപാലകന്റെ ശില്പത്തിൽ പതിച്ച സ്വർണ്ണപ്പാളിയിലെ നാല് കിലോ സ്വർണം കാണാതായതായി ഹൈക്കോടതി കണ്ടെത്തി. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ കൊടുക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 42 കിലോ സ്വർണം വേണ്ടിയെടുത്ത് ഇപ്പോൾ 38 കിലോ മാത്രമേ കാണുന്നുള്ളൂ എന്നതാണ് ശബരിമലയിലെ റെക്കോർഡുകൾ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ചാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.