anugrahavision.com

ടി. ആർ.കെ യിൽ കായിക മേളയ്ക്ക് വിസിൽ മുഴങ്ങി…

വാണിയംകുളം. 2025-26 അധ്യയന വർഷത്തെ സ്ക്കൂൾ തല കായിക മേളയ്ക്ക് വാണിയംകുളം ടി.ആർ.കെ. യിൽ ചൊവ്വാഴ്ച തിരി തെളിഞ്ഞു. സിവിൽ പോലീസ് ഓഫീസർ ആനന്ദ്.പി. കായികമേള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആശദേവി.കെ, പ്രിൻസിപ്പാൾ എ. ഫിറോസ്, ഹെഡ് മാസ്റ്റർ സി. കലാധരൻ, സ്റ്റാഫ് സെക്രട്ടറി പി.കെ.മഞ്ജുള, കായിക അധ്യാപകരായ നിഷാർ ഷ എ, പി. അരവിന്ദ്, പി.ടി.എ. മെമ്പർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചുImg 20250916 Wa0128

രണ്ട് ദിവസമായി നടക്കുന്ന കായിക മേള വിവിധ ടീമുകളുടെ മാർച്ച് ഫാസ്റ്റോടെ ആരംഭിച്ചു. 100, 200, 400 ഓട്ടമത്സരവും റിലേ മത്സരവും, ഷോട്ട്പുട്ട്, ഹൈജംബ്, ലോഗ് ജംബ് മത്സരങ്ങളും നടക്കും. സ്ക്കൂൾ തല വിജയികളെ ഉപജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കും.Img 20250916 Wa0129Img 20250916 Wa0130

Spread the News

Leave a Comment