ചെർപ്പുളശ്ശേരി. നഗരത്തിലെ എകെജി റോഡിൽ ട്രാൻസ്ഫോർമറിന് സമീപത്തായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോക്കേറ്റ് മരിച്ചതാവാം എന്നാണ് പോലീസ് പറയുന്നത്. കാറൽമണ്ണ തൃക്കടീരി മനപ്പടി വീട്ടിൽ മണികണ്ഠൻ 36 എന്ന യുവാവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചെർപ്പുളശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു