പാലക്കാട്: മാധ്യമങ്ങളിൽ ഇടതടവില്ലാതെ വരുന്ന പോലീസ് മർദ്ദനങ്ങളുടെ വാർത്തകൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും, പ്രാകൃത ശിക്ഷാരീതികളെപ്പോലും ലജ്ജിപ്പിക്കുന്നതാണന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇരകളാക്കപ്പെട്ടവരുടെ തുറന്നു പറച്ചിൽ വന്മലയുടെ അരിക് മാത്രമാണെന്നും, ഭയം കൊണ്ട് പൊതുജനം പ്രതികരിക്കാൻ മടിക്കുകയാണെന്നും സംശയലേശമന്യേ മനസ്സിലാക്കാൻ കഴിയും. ഈ കാര്യം ബോധ്യപ്പെടാൻ നിലവിൽ പുറത്തു വന്ന വാർത്തകൾ തന്നെ ധാരാളമാണ്. കഴിഞ്ഞ മാസം ഒറ്റപ്പാലത്തു കോടതി വളപ്പിൽ വച്ചു ആർഎസ്എസ് ആക്രമണത്തിനിരയായ എസ് ഡി പി ഐI പ്രവർത്തകരെ പോലീസ് അതിക്രൂരമായി മർദ്ദിച്ച സംഭവം നാം മറന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന പോലീസ് ബിജെപി -ആർഎസ്എസ് പ്രവർത്തകർ അല്ലാത്തവരെ മർദ്ദിക്കുന്നതിൽ പ്രത്യേക താൽപര്യം കാണിക്കുന്നത് കാണാൻ കഴിയും. സിപിഎം പ്രാദേശിക നേതാക്കൾക്കും എസ്എഫ്ഐ ഭാരവാഹികൾക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെല്ലാം മർദ്ദനമേറ്റിട്ടുണ്ട് എന്ന വസ്തുത പോലീസിനുള്ളിലെ RSS സെൽ ഉണ്ട് എന്ന സിപിഐ ദേശീയ നേതാവ് ആനി രാജ മുമ്പ് നടത്തിയ വിമർശനത്തിനെ ബലപ്പെടുത്തുന്നതാണ്. ഇപ്പോൾ ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവർ പോലീസിനെതിരെ തിരിയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയുന്ന മറ്റ് ആളുകളെ ഏൽപ്പിക്കുന്നതാണ് നല്ലത്. ഒറ്റപ്പാലത്തെ എസ്ഡിപിഐ പ്രവർത്തകരെ പരസ്യമായി മർദ്ദിച്ച പോലീസ് ചെയ്തിക്കെതിരെ കർശന നടപടി വേണമെന്നു ഈ സാഹചര്യത്തിൽ ആവശ്യപെടുന്നു. സ്റ്റേഷനിൽ വരുന്ന സാധാരണക്കാരായ പരാതിക്കാരോട് പോലും മോശമായി പെരുമാറുന്ന എസ് ഐ, എ എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കേക്കെതിരെ നിയമപരമായി പോകാവുന്ന അത്രയും ദൂരം മുന്നോട്ട് പോകാൻ തന്നെയാണ് പാർട്ടി ഉദ്ദേശിക്കുന്നത്. പോലീസ് എന്നത് ഭരണകൂടത്തിന്റെ ഗുണ്ടാ പണിയെടുക്കുന്ന സേന എന്ന നിലയിലായി മാറിയിട്ടുണ്ട്. മനുഷ്യരെ ശിക്ഷിക്കാൻ പോലീസ് നേരിട്ട് ഇറങ്ങിതിരിച്ചാൽ പിന്നെ നാട്ടിൽ കോടതികൾ എന്തിനാണ് എന്ന ചോദ്യം അവിശേഷിക്കുകയാണ്. പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട രാജന്റെ അച്ഛൻ ഈച്ചരവാരിയർ തുടങ്ങിവച്ച നീതിക്കായുള്ള പോരാട്ടം സമകാലിക സാഹചര്യത്തിൽ ഏറ്റെടുക്കാൻ പൊതു സമൂഹമാകെ തയ്യാറാകേണ്ടതിന്റെ അനിവാര്യത തിരിച്ചറിയേണ്ട സമയമാണിത്. സിപിഎം നേതാക്കളെ പോലും തല്ലിച്ചതക്കുന്ന പോലീസ് ആർഎസ്എസ് -ബിജെപി പ്രവർത്തകരിലൊരാളെയും അടുത്തകാലത്തൊന്നും നുള്ളി നോവിച്ചിട്ടു പോലുമില്ല എന്ന വസ്തുതയിൽ ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയ നെറികേട് നാം തിരിച്ചറിയുകയും വേണം. ഭയം മൂലം പോലീസ് അതിക്രമങ്ങൾക്ക് ഇരയായ മുഴുവൻ പൗരന്മാരും നിയമപരവും, ജനാധിപത്യ പരവുമായി പ്രതികരിക്കാൻ മുന്നോട്ട് വരണമെന്നും, അത്തരം ആളുകളെ പൊതിഞ്ഞു പിടിക്കാൻ പൊതുസമൂഹം ജാതി-മത -രാഷ്ട്രീയ ഭേദമന്യേ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മീഡിയ കോഡിനേറ്റർ
ഹംസ ചളവറ
Mob: 9745828272