anugrahavision.com

ലോക ക്രിക്കറ്റിൽ പുതുചരിത്രമെഴുതിച്ചേർത്ത് സൽമാൻ നിസാർ*

ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ്വ റെക്കോഡിനാണ്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ ഇതാദ്യമാണ്. ഈ നേട്ടമാണ് സൽമാൻ നിസാർ സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൺഡ്രം റോയൽസിനെതിരായ മൽസരത്തിൽ 19ആം ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സർ പായിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം സൽമാൻ അവസാന ഓവറിലെ എല്ലാ പന്തുകളിലും സിക്സർ നേടുകയായിരുന്നു. വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്.Img 20250830 Wa0259(1)

Spread the News

Leave a Comment