anugrahavision.com

പി എ ഉമ്മറിനും കൃഷി ഓഫീസർ ദീപക്കും അനുമോദനം നാളെ

ചെർപ്പുളശ്ശേരി. സഹകരണ മേഖലയിലെ മികച്ച സംഭാവനക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ  ബഹുമതിയായ “റോബർട്ട് ഓവൻ” പുരസ്കാരത്തിന് അർഹനായ കർഷക സംഘം ഏരിയാ കമ്മറ്റി മെമ്പർ പി .എ. ഉമ്മറിനേയും  സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസർ ആയി തെരഞ്ഞെടുത്ത വല്ലപ്പുഴ കൃഷി ഓഫീസർ  ദീപ” യേയും,കർഷക സംഘം ചെർപ്പുളളശ്ശേരി ഏരിയാ കമ്മറ്റി  ശനിയാഴ്ച്ച(30.08.2025) വൈകുന്നേരം 4 മണിക്ക് ചെർപ്പുള്ളശ്ശേരി അർബൻ ബാങ്ക് ഹാളിൽ വെച്ച് അനുമോദിക്കുന്നു.

അനുമോദന ചടങ്ങിൽ കർഷക സംഘം ജില്ലാ സെക്രട്ടറി എം. ആർ. മുരളി    ,ജില്ലാ കമ്മറ്റി മെമ്പർ  കെ.ബി. സുഭാഷ്  എന്നിവർ  പങ്കെടുക്കും.

Spread the News

Leave a Comment