കൊച്ചി: ഇന്ത്യക്കാരുടെ എരിവുള്ള ഭക്ഷണത്തോടുള്ള സ്‌നേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്‌പ്രൈറ്റിന്റെ പുതിയ പരസ്യം. ‘സ്‌പൈസി കോ ദെ സ്‌പ്രൈറ്റ് കാ തഡ്ക’ എന്ന പുതിയ പ്രചാരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ എരിവിനോടുള്ള പ്രിയത്തെ ആഘോഷമാക്കുകയാണ് പുതിയ കാമ്പയിന്‍. എരിവുള്ള ഭക്ഷണത്തോടൊപ്പം സ്‌പ്രൈറ്റ് ചേര്‍ന്നാല്‍ രുചി ഏറുമെന്ന് സ്‌പ്രൈറ്റ് പരസ്യത്തിലൂടെ വ്യക്തമാക്കുന്നു.
യുവതാരമായ ശര്‍വരിയും ഹാസ്യനടന്‍ സുനില്‍ ഗ്രോവറും പ്രധാന കഥാപാത്രങ്ങളാകുന്ന പരസ്യ ചിത്രത്തില്‍, റെസ്‌റ്റോറന്റിലെ രസകരമായ സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് സ്‌പൈസി ഭക്ഷണത്തോട് വലിയ ഇഷ്ടമാണ്, എന്നാല്‍ അതിനൊപ്പം ശരിയായ പാനീയം വേണമെന്നും സ്‌പ്രൈറ്റ് അതിന് യോജിച്ചതാണ്് നാരങ്ങ രുചിയുള്ള സ്‌പ്രൈറ്റ് എന്നും, എരിവിനൊപ്പം മറ്റൊരു അനുഭവം പ്രധാനം ചെയ്യുമെന്നും കോക്ക കോള ഇന്ത്യ, സൗത്ത് വെസ്റ്റ് ഏഷ്യ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുമേലി ചാറ്റര്‍ജി പറഞ്ഞു.
ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ സ്‌പ്രൈറ്റ് എപ്പോഴും പുതു തലമുറകളുമായി ബന്ധപ്പെടാന്‍ ലക്ഷ്യമിടുന്നുവെന്നും, ഈ പരസ്യ ചിത്രം അതിനുള്ള മറ്റൊരു ഉത്തമ ഉദാഹരണമാണെന്നും എരിവുള്ള ഭക്ഷണങ്ങളെ സ്‌പ്രൈറ്റിനൊപ്പം ചേര്‍ക്കുന്നത് രുചി കൂടുതല്‍ മെച്ചപ്പെടുത്തുന്നുവെന്നും യുവതാരം ശര്‍വരി പറഞ്ഞു. സ്‌പൈസി ഭക്ഷണം എനിക്ക് ഇഷ്ടമാണെന്നും, അതിനൊപ്പം സ്‌പ്രൈറ്റ് യോജിക്കുന്നുവെന്നും ഈ പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ തന്നെ സ്‌പ്രൈറ്റ് ഇത് തെളിയിച്ചതാണെന്നും സുനില്‍ ഗ്രോവര്‍ പറഞ്ഞു.
ഇത് ഒരു കാമ്പയിനല്ല മറിച്ച് സ്‌പൈസി ഭക്ഷണം ആസ്വദിക്കാനുള്ള ക്ഷണമാണെന്ന് ഒഗില്‍വി ഇന്ത്യയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ സുകേഷ് നായക് പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി സ്‌നാക്‌സ് ബ്രാന്‍ഡുകളായ ചിങ്‌സ്, മാസ്റ്റര്‍ചൗ, ബിംഗോ, ജോലോചിപ്‌സ്, വൗ ചൈന, ടൂ യം തുടങ്ങിയ ബ്രാന്‍ഡുകളുമായി സ്‌പ്രൈറ്റ് സഹകരിക്കുന്നുണ്ട്. സ്‌പൈസി ഭക്ഷണത്തോടൊപ്പം സ്‌പ്രൈറ്റ് എന്നതാണ് പുതിയ തരംഗം.