anugrahavision.com

സംഘ് പരിവാർ ശക്തി കേന്ദ്രമായ പാലക്കാട് മൂത്താൻ തറയിലെ സ്ഫോടനം സമഗ്ര അനേഷണം നടത്തുക..എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പാലക്കാട്: സംഘപരിവാർ ശക്തി കേന്ദ്രമായ പാലക്കാട് മൂത്താൻ തറയിൽ സ്കൂൾ പരിസരത്ത് നടന്ന സ്ഫോടനത്തെ സംബന്ധിച്ച് സമഗ്ര അന്യോഷണം നടത്തണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ മൗലവി ആവശ്യപ്പെട്ടു. സംഘപരിവാർ ശക്തി കേന്ദ്രമായ പാലക്കാട് മൂത്താൻ തറയിൽ സ്കൂൾ പരിസരത്ത് നടന്ന സ്ഫോടനത്തിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

പാലക്കാട് ടൗണിന്റെ ഹൃദയഭാഗത്തു നടന്ന ഉഗ്രശേഷിയുള്ള ഈ സ്ഫോടനം ഏകദേശം നൂറ് മീറ്ററോളം പ്രകമ്പനം ഉണ്ടായെന്നാണ് പരിസരവാസികൾ പറയുന്നത്.

ബാക്കി നാല് ബോംബുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്, ഇവ എങ്ങിനെയാണ് സ്കൂൾ പരിസരത്ത് എത്തിയതെന്നും അന്വേഷണം നടത്തണം. സ്കൂൾ പരിസരത്താണ് ഇത്രയും ബോംബുകൾ കണ്ടെത്തി എന്നുള്ളത് വളരെയധികം ഗൗരവം നിറഞ്ഞതാണ് എന്നും പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ബഷീർ മൗലവി പറഞ്ഞു

ശ്രീകൃഷ്ണ ജയന്തി, ഓണം, ഗണേശോത്സവം തുടങ്ങിയ ഉത്സവങ്ങൾ നടക്കാനിരിക്കുകയാണ് ഈ സ്ഫോടനം നടന്നിട്ടുള്ളത്.
ഇത് വളരെയധികം ഗൗരവത്തിൽ എടുക്കുകയും, ഉന്നത പോലീസ് അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തുകയും വേണം.താരെക്കാട് നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ്റ്റാൻഡിൽ അവസാനിച്ചു.
ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി,
ജില്ലാ ജന സെക്രട്ടറി ബഷീർ കൊമ്പം, ജില്ലാ കമ്മറ്റിയംഗങ്ങളായ
അലി കെ ടി,
ഇല്യാസ്, റാഷിക്ക് ,റഫീഖ് പാലക്കാട്,
,നാസർ തൃത്താല,മുഹമ്മദ് മുസ്തഫ, കുളപ്പുള്ളി, ഒ എച്ച് ഖലീൽ നേതൃത്വം നൽകി

Spread the News

1 thought on “സംഘ് പരിവാർ ശക്തി കേന്ദ്രമായ പാലക്കാട് മൂത്താൻ തറയിലെ സ്ഫോടനം സമഗ്ര അനേഷണം നടത്തുക..എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി”

Leave a Comment