anugrahavision.com

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: എസ്.ഡി.പി.ഐ

പാലക്കാട്: തനിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ. പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടുതൽ സ്ത്രീകൾ ആരോപണങ്ങളുമായി രംഗത്തെത്തുന്നത് ഒരു ജനപ്രതിനിധിയുടെ ധാർമികതയെ ചോദ്യം ചെയ്യുന്നതാണ്.

പതിനായിരക്കണക്കിന് സ്ത്രീകളുടെ വോട്ടുകൾ നേടിയാണ് രാഹുൽ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടതെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന് തന്റെ പദവിയിൽ തുടരാൻ ധാർമികമായ അവകാശമില്ല. എം.എൽ.എ. സ്ഥാനം രാജിവെച്ച് ആരോപണങ്ങളെ നിയമപരമായി നേരിടാൻ രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറാവണം.
കോൺഗ്രസ് ധാർമിക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ, രാഹുൽ മാങ്കൂട്ടത്തിനെ രാജിവെപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മീഡിയ കോഡിനേറ്റർ
ഹംസ ചളവറ
Mob: 9745828272

Spread the News

Leave a Comment