anugrahavision.com

സംഘ് പരിവാർ ശക്തി കേന്ദ്രമായ പാലക്കാട് മൂത്താൻ തറയിലെ സ്ഫോടനം; സമഗ്ര അന്യോഷണം നടത്തുക: എസ് ഡി പി ഐ

പാലക്കാട്: സംഘപരിവാർ ശക്തി കേന്ദ്രമായ പാലക്കാട് മൂത്താൻ തറയിൽ സ്കൂൾ പരിസരത്ത് നടന്ന സ്ഫോടനത്തെ സംബന്ധിച്ച് സമഗ്ര അനേഷണം നടത്തണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം ആവശ്യപ്പെട്ടു.

പാലക്കാട് ടൗണിന്റെ ഹൃദയഭാഗത്തു നടന്ന ഉഗ്രശേഷിയുള്ള ഈ സ്ഫോടനം ഏകദേശം നൂറ് മീറ്ററോളം പ്രകമ്പനം ഉണ്ടായെന്നാണ് പരിസരവാസികൾ പറയുന്നത്.

സ്കൂളിന്റെ പരിസരത്തു നിന്നും നാല് ബോംബുകൾ കൂടി കണ്ടെത്തുകയും, ഒരു ബോംബ് വിദ്യാർത്ഥിയുടെ കയ്യിൽ നിന്ന് പൊട്ടുകയും വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിതിട്ടുണ്ട്. ബാക്കി നാല് ബോംബുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്, ഇവ എങ്ങിനെയാണ് സ്കൂൾ പരിസരത്ത് എത്തിയതെന്നും അന്വേഷണം നടത്തണം. സ്കൂൾ പരിസരത്താണ് ഇത്രയും ബോംബുകൾ കണ്ടെത്തി എന്നുള്ളത് വളരെയധികം ഗൗരവം നിറഞ്ഞതാണ് .

പാലക്കാട് സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ മുത്താൻ തറയിൽ ഇതിനുമുമ്പും ഇത്രയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ശ്രീകൃഷ്ണ ജയന്തി, ഓണം, ഗണേശോത്സവം തുടങ്ങിയ ഉത്സവങ്ങൾ നടക്കാനിരിക്കുകയാണ് ഈ സ്ഫോടനം നടന്നിട്ടുള്ളത്.
ഇത് വളരെയധികം ഗൗരവത്തിൽ എടുക്കുകയും, ഉന്നത പോലീസ് അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തുകയും വേണം.

പാലക്കാട് ജില്ലയിലെ ജനങ്ങളുടെ മനസ്സമാധാനവും, മതസൗഹാർദവും തർക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന താല്പര കക്ഷികൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് പോലീസ് അധികാരികൾ എത്രയും പെട്ടെന്ന് കണ്ടെത്തുകയും, ആക്രമികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്കക്ക് അറുതി വരുത്തണമെന്നും എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെഹീർ ചാലിപ്പുറം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

മീഡിയ കോഡിനേറ്റർ
ഹംസ ചളവറ
Mob: 9745828272

Spread the News

Leave a Comment