പെരിന്തൽമണ്ണ. ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി സൂചന. ഫിക്സഡ് ഡെപ്പോസിറ്റ് അടക്കം വ്യാജ ഒപ്പിട്ട് ജീവനക്കാരിൽ പലരും കൈപ്പറ്റിയതായി പരാതിയുണ്ട്. പരാതി പ്രകാരം ഇന്ന് ബാങ്കിൽ എത്തിയ പോലീസ് ജീവനക്കാരെയും സെക്രട്ടറിയെയും അടക്കം ചോദ്യം ചെയ്തതായി അറിയുന്നു. എന്നാൽ ബാങ്കിനെ ബാധിക്കുന്ന ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ല എന്നാണ് അധികാരികളുടെ ഭാഷ്യം. നിലവിൽ യുഡിഎഫ് ഭരിക്കുന്ന ആനമങ്ങാട് സർവീസ് സഹക രണ ബാങ്ക് മികച്ച രീതിയിൽ പ്രവർത്തനം നടത്തിവരികയായിരുന്നു. എന്നാൽ ചില ജീവനക്കാരുടെ പിടിപ്പുകേട് ബാങ്കിനെ ബാധിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. പ്രശ്നം ഒതുക്കി തീർക്കാൻ യു ഡി എഫ് കമ്മിറ്റിയും ജീവനക്കാരും പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതുമൂലം നിക്ഷേപകർക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ലെന്ന് ഭരണസമിതി പറയുന്നു.