കൊച്ചി. പീഡനക്കേസിൽ ഒളിവിൽ പോയ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് കിച്ചു കിച്ചു കുര്യൻ സിംഗിൾ സിംഗിൾ ബെഞ്ചായ കോടതിയിൽ നിന്നാണ് ഇടക്കാല ഉത്തരവ് ഉണ്ടായത്. പരസ്പരം സമ്മതിച്ചു കൊണ്ടുള്ള ലൈംഗിക വേഴ്ച ബലാത്സഘം ആകുന്നത് എങ്ങനെ എന്നു കോടതി ആരാഞ്ഞു.. നിയമം ഏവർക്കും ഒരുപോലെയാണെന്നും നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നും കോടതി പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരാളെ വേട്ടയാടുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും കോടതി കണ്ടെത്തി. ഇതോടെ പോലീസ് ചാർജ് ചെയ്ത കേസിൽ ഇടക്കാല ഉത്തരവിലൂടെ വേടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി പറഞ്ഞു.