പെരിന്തൽമണ്ണ. ആനമങ്ങാട് കൃഷ്ണ ടാക്കീസിന് സമീപത്തെ വളവിൽ ഇന്നോവ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ഒടമല വട്ടപ്പറമ്പിൽ മുഹമ്മദലിയുടെ( ആലിപ്പൂ ) മകൻ ആഷിക് 23 മരണമടഞ്ഞു. ഇന്ന് വൈകിട്ടാണ് സംഭവം പെരിന്തൽമണ്ണയിൽ നിന്നും ചെർപ്പുളശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു ഇന്നോവ കാറും ആനമങ്ങാട് നിന്നും പെരിന്തൽമണ്ണയിലേക്ക് പോയ മോട്ടോർ ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ആഷിക് സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിൾ പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടന്ന ഉടനെ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സ്ഥലങ്ങളിൽ അപകടങ്ങൾ സ്ഥിരം പതിവാണ്.. പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
1 thought on “ആനമങ്ങാട് കൃഷ്ണാ ടാക്കീസിന് സമീപത്തെ വളവിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു”
Boost your income effortlessly—join our affiliate network now! https://shorturl.fm/98H3V