ചെർപ്പുളശ്ശേരി.സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ്സ് നേതാവുമായിരുന്ന മോഴിയുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ 61-ാം ചരമവാർഷിക അനുസ്മരണം , ജൂലൈ 26 ന് ശനിയാഴ്ച വൻ വിജയമാക്കുന്നതിന് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കൺവെൻഷൻ തീരുമാനിച്ചു. ‘
വർത്തമാനകാലത്തെ ഭരണകൂടങ്ങളുടെ അപ്രഖ്യാപിത സ്വാതന്ത്ര്യ നിഷേധത്തിനെതിരെ സാമൂഹ്യ സൗഹാർദ്ദം വളർത്താനും, വെറുപ്പിൻ്റെ പ്രചാരകരെ മറികടക്കാന്നും കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാനും കാലം കാത്തു വെച്ച കർമ്മയോഗിയും സർവ്വാദരണീയനുമായ വ്യക്തിയായിരുന്നു കോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിപ്പാടിൻ്റെ ജീവചരിത്രം അറിയാനും പഠിക്കാനുമുള്ള വർത്തമാനകാലത്തിൻ്റെ അനിവാര്യമായ അവസരമായി ഈ അനുസമരണത്തെ കാണുന്നു എന്ന് പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
KPCC പ്രസിഡൻ്റ് അഡ്വ:സണ്ണി ജോസഫ് ഉൽഘാടനം ചെയ്യുന്ന അനുസ്മരണ പരിപാടിയിൽ DCC പ്രസിഡൻറ്, KPCC സെക്രട്ടറിമാർ, DCC ഭാരവാഹികൾ, MP മാർ ,MLA മാർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.
മണ്ഡലം പ്രസിഡൻ്റ് അക്ബർ അലി അദ്ധ്യക്ഷ വഹിച്ച യോഗം പി.പി.വിനോദ് കുമാർ ഉഘാടനം ചെയ്തു, ഷബിർ നീരാണി, ജയനാരായണൻ, കെ.എം.ഇ സഹാക്ക്., ടി ഹരിശങ്കരൻ, കെ. ഉണ്ണികൃഷ്ണൻ, സുഭീഷ്, രമേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.