anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നിപ്പ വൈറസ് രോഗം – പ്രതിരോധ പ്രവർത്തനങ്ങൾ

പാലക്കാട് : ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 5 പേരാണ് ഐസൊലേഷനിൽ കഴിയുന്നത് . നിലവിൽ ജില്ലയിൽ 177 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ആകെ 3020
ഗൃഹസന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം ഇതുവരെ 235 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് നിപാ രോഗ വ്യാപനവുമായി ബന്ധപ്പെട്ട്
78 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
നിപ്പ പ്രതിരോധ പ്രവർത്തന ങ്ങളുടെ ഭാഗമായി ICMR എൻ ഐ. വി പൂനെയിൽ നിന്നുള്ള വിദഗ്ധസംഘം ഡോ. ദിലീപ് പാട്ടേൽ, ഡോ. കണ്ണൻ ശബരീനാഥ് എന്നിവർ മെഡിക്കൽ കോളേജിലെ കൺട്രോൾ റൂം സന്ദർശിച്ച് അഡീഷ്ണൽ ഡയറക്ടർ പബ്ലിക്ക് ഹെൽത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) & കൺട്രോൾ സെൽ ടീം അംഗങ്ങളുമായി ചർച്ച നടത്തി.

കണ്ടെയ്ൻമെന്റ് സോണുകൾ:-

തച്ചനാട്ടുകര പഞ്ചായത്ത്
1. വാർഡ് – 7 (കുണ്ടൂർക്കുന്ന്)
2. വാർഡ് – 8 (പാലോട് )
3. വാർഡ് – 9 (പാറമ്മൽ)
4. വാർഡ് – 11 (ചാമപറമ്പ്)
കരിമ്പുഴ പഞ്ചായത്ത്
1. വാർഡ് – 17 (ആറ്റശ്ശേരി )
2. വാർഡ് – 18 ( ചോളക്കുറിശ്ശി )

കണ്ടൈയ്ൻമെന്റ് സോണുകളിൽ മാറ്റമില്ല. കണ്ടൈയ്മെന്റ് സോണിലെ പൊതു നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണ്.

തച്ചനാട്ടുകര പഞ്ചായത്തിലെ 7 ,8 ,9 ,11 വാർഡുകൾ, കഴിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായതിനാൽ പൊതുജനങ്ങളുടെ അനാവശ്യ യാത്രകൾക്ക് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട് .

പൊതുജനങ്ങളിൽ നിന്നും വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുകയോ പ്രകോപനപരമായ പെരുമാറ്റമോ ഉണ്ടാകരുത് . ഇത് വവ്വാലുകളിൽ സമ്മർദങ്ങൾ ഉണ്ടാകുകയും അവയുടെ സ്രവ വിസർജ്യങ്ങൾ വർദ്ധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകളെ പുറംതള്ളുന്നതിന് കാരണമാകുകയും രോഗവ്യാപനത്തിന് ഇടയാക്കുകയുംചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Spread the News

Leave a Comment