anugrahavision.com

പാരമ്പര്യ ഇസ്‌ലാമിൻ്റെ പൈതൃക സംരക്ഷണമാണ് സമസ്തയുടെ ദൗത്യം: മുസ്തഫ ദാരിമി*

ചെർപ്പുളശ്ശേരി I ആറാം നൂറ്റാണ്ടിൽ തന്നെ വിശുദ്ധ ഇസ്‌ലാമിൻ്റെ ആദർശത്തെ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച കേരളീയ മുസ്‌ലിംകളുടെ പാരമ്പര്യ ഇസ്‌ലാമിൻ്റെ പൈതൃകത്തെ നവീന വാദികളിൽ നിന്നും സംരക്ഷിക്കുക എന്ന ഭാരിച്ച ദൗത്യമാണ് സമസ്ത ഏറ്റെടുത്തതെന്ന് സമസ്ത:പാലക്കാട് ജില്ലാ ഉപാദ്ധ്യക്ഷൻ മുസ്തഫ ദാരിമി വിളയൂർ. നിരവധി പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ നൂറിൻ്റെ നിറവിലേക്ക് സമസ്തയെ എത്തിച്ചതിൽ മദ്റസാ ഉസ്താദുമാരുടെ പങ്ക് വലുതാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ചെർപ്പുളശ്ശേരി എച്ച് ഐ മദ്റസയിൽ നടന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻമേഖലാ കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റഫീഖ് സഖാഫിപാണ്ടമംഗലം അധ്യക്ഷത വഹിച്ചു.എസ് ജെ എം ജില്ലാ ഭാരവാഹികളായ അബ്ദുറഷീദ് അഷ്റഫി ഒറ്റപ്പാലം,മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്,അബ്ദുറസാഖ് മിസ്ബാഹിആമയൂർ,ഉമ്മർ സഖാഫി മാവുണ്ടിരിപ്രസംഗിച്ചു.2025-2028വർഷത്തേക്കുള്ള പുതിയ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസി : അബ്ദുറസാഖ് മിസ്ബാഹി ആമയൂർ
ജനറ : റഫീഖ് സഖാഫി പാണ്ടമംഗലം
ട്രഷറർ: മുഹമ്മദലി സഖാഫി .
(എക്സാം വെൽഫെയർ ഐ ടി)പ്രസി : ഉമർ സഖാഫി
(ട്രെനിഗ്.മിഷ്നറി) പ്രസി : റശീദ് സഖാഫി
(മാഗസിൻ)പ്രസി: വീരാസ് അൽഹസനി
(എക്സാം വെൽ ഐ ടി) സെക്രട്ടറി: ഹസൈനാർ ലത്വീഫി
(ട്രെനിഗ് മിഷ്നറി)സെക്ര.: കുഞ്ഞുമൊയ്തു അൽ ഹസനി
(മാഗസിൻ) സെക്ര : സിദ്ധിഖ് അൽഹസനി’ ജില്ലാ ആർ ഒ ഇബ്റാഹീം സഖാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Spread the News

Leave a Comment