anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഏഴ് ലക്ഷത്തിൽ ഒന്ന് അപൂർവ്വങ്ങളിൽ അപൂർവം; കന്നിപ്രസവത്തിലെ 4 ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം; ഹൃദ്യമായ സ്വീകരണം

ചെർപ്പുളശ്ശേരി: ഏഴ് ലക്ഷത്തിൽ ഒരാൾക്ക് അപൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കാവുന്ന കന്നിപ്രസവത്തിലൂടെ ലഭിച്ച 4 ആൺ കൺമണികൾക്കും, ഇവരെ പരിചരണം നടത്തിയിരുന്ന പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ചീഫ് കൺസൽറ്റൻ്റ് നിയോനാറ്റോളജിസ്റ്റ് ആയ ഡോ.ജയചന്ദ്രനും സഹപ്രവർകർക്കും ചളവറ ക്രസൻറ് പബ്ബിക് സ്കൂളിൽ മേനേജ്മെൻറും, പ്രിൻസിപ്പാളും സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് ഇന്ന് ഹൃദ്യമായ സ്വീകരണം നൽകി.Img 20250609 Wa0178

ചളവറവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെ ഭാര്യ ദേശമംഗലം സ്വദേശിനി മുബീനക്കുമാണ് ഏഴ് ലക്ഷത്തിൽ ഒരാൾക്ക് അവൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിച്ചേക്കാവുന്ന ആദ്യ പ്രസവത്തിൽ 4 ആൺ കുഞ്ഞുങ്ങൾ പിറന്നത്. Img 20250609 Wa0170

1100 ഗ്രാം മുതൽ 1600 ഗ്രാം വരെ തൂക്കം വരുന്ന കുരുന്നുകളെ തുടർന്ന് ‘നിയോബ്ലെസ്’ എന്ന നവജാത ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചീഫ് കൺസൽറ്റൻ്റ് നി യോനാറ്റോളജിസ്റ്റ് ആയ ഡോ.ജയചന്ദ്രൻറെയും സഹപ്രവർ ത്തകരുടെയും പരിചരണത്തിലായിരുന്നു.Img 20250609 Wa0174
അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നീ പേരുകളാണ് കുട്ടികൾക്ക് നൽകിയിരുന്നത്.

4 ആൺ കൺമണികൾ ഒരുമിച്ച് ചളവറ ക്രസൻ്റ് പബ്ലിക്‌ സ്കൂളിൽ എൽ കെ ജി ക്ലാസ്സിലേക്ക് ചേർന്ന് പഠനം തുടരാനായി ഇന്ന് വീട്ടിലെത്തിയ ഡോ.ജയചന്ദ്രനും സഹപ്രവർത്തകർക്കുമൊപ്പമാണ് കുട്ടികൾ എത്തിയത്. ആദ്യ പ്രസവത്തിലായി ജനിച്ച 4 പേർക്കും, ഇവരെ പരിചരിച്ചിരുന്ന ഡോക്ടർക്കും, സഹപ്രവർത്തകർക്കും സ്വീകരണമൊരുക്കാൻ സ്കൂൾ മേനേജ്മെൻറും സ്റ്റാഫുകളും മുന്നേ തീരുമാനമെടുത്തിരുന്നു.

ഗർഭസ്ഥ കാലങ്ങളിലെ ആദ്യ പരിശോധനയിൽ തന്നെ നാലു കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ
മാതാപിതാക്കളെ അറിയിച്ചിരുന്നു.

പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുൾ വഹാബിൻ്റെ പരിചരണയിലായിരുന്നു.
തുടർന്നുള്ള ചികിത്സയിൽ 2021 ജനുവരി 16 നാണ് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
4 പേരേയും ഒരുമിച്ച് ഒരു സ്കൂളിൽ തന്നെ പ്രവേശനം നേടാനായതിൽ ഏറെ സന്തോഷത്തിലാണ് മാതാ പിതാക്കളും കുടുംബവും.
4 പേരിൽ രണ്ട് പേർക്ക് എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ പഠനം മാനേജ്മെൻറ് സൗജന്യവുമാക്കിയിരിക്കുന്നു . സ്വീകരണ പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അരങ്ങേറി.

സ്വീകരണത്തിന് പ്രിൻസിപ്പാൾ പ്രസീദ കെ ടി, സ്കൂൾ മാനേജർ സക്കീർ, മാനേജ്മെൻ്റ് സെക്രട്ടറി മുഹമ്മദ് കെ ടി, സ്കൂൾ ഡയറക്റ്റർ ബോർഡ് അംഗങ്ങളായ മൊയ്തു എ ടി, വീരാവു കെ എന്നിവരും പങ്കെടുത്തു

Hamsa Chalavara
Mob 9745828272, 9744828272

Spread the News

Leave a Comment