anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മേജർ എം എം ഷറഫുദ്ദീൻ സർവീസിൽ നിന്നും വിരമിച്ചു..

.ഷൊർണൂർ ഐ പി ടി & ജി പി ടി കോളേജിലെ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം ലെക്ചററും , എൻസിസി ഓഫീസറുമായിരുന്ന മേജർ എം എം. ഷറഫുദ്ദീൻ സർവീസിൽ നിന്നും വിരമിച്ചു. 2005ൽ നാഗ്പൂരിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്നും മിലിറ്ററി ട്രെയിനിങ് പൂർത്തിയാക്കി ലെഫ്റ്റനന്റ് റാങ്കിൽ കമ്മീഷൻഡ് ഓഫീസർ ആയി.. പിന്നീട് ക്യാപ്റ്റൻ, മേജർ എന്നീ പദവി കളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു . 20 വർഷത്തെ എൻസിസി സേവനകാലയളവിൽ കേഡറ്റുകൾക്ക് മികച്ച രീതിയിലുള്ള പരിശീലനം നൽകി.. ലഡാക്കിലെ ലേയിൽ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിൽ കേരള കണ്ടിൻജെന്റിനെ നയിച്ചു.. മറ്റു സംസ്ഥാനങ്ങളിൽ നടന്ന ദേശീയ ക്യാമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും ബറ്റാലിയൻ തലത്തിൽ നടന്ന വിവിധ ട്രെയിനിങ് ക്യാമ്പുകളിലും കേഡറ്റുകൾക്ക് പരിശീലനം നൽകി. ഒറ്റപ്പാലം 28 കേരളാ എൻ സി സി ബറ്റാലിയന് സ്വന്തമായി ആസ്ഥാനം സ്ഥാപിക്കുന്നതിന് ഷൊർണൂർ ഐ പി ടി & ജി പി ടി കോളേജിൽ സ്ഥലം അനുവദിക്കുന്നതിന് ശ്രദ്ധേയമായ ഇടപെടൽ നടത്തി. പ്രസ്തുത സ്ഥലത്ത് ബറ്റാലിയന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു വരുന്നു. 28 കേരള ബറ്റാലിയനിലെ ഏറ്റവും സീനിയർ ആയ എൻ സി സി ഓഫീസറാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ അധ്യാപികയായ ഷബാനാബി യാണ് ഭാര്യ. മക്കൾ
ഡോ. നിഹാൽമുഹമ്മദ്
നിദാ ഫാത്തിമ

Spread the News

1 thought on “മേജർ എം എം ഷറഫുദ്ദീൻ സർവീസിൽ നിന്നും വിരമിച്ചു..”

Leave a Comment