ചെർപ്പുളശ്ശേരി. വള്ളുവനാടൻ കാവുത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ദൃശ്യ ഭംഗിയുടെ നേർക്കാഴ്ചയായി. വൈകുന്നേരത്തോടെ നിരനിരയായി വിവിധ ദേശങ്ങളിൽ നിന്നും എത്തിയ കാളകൾ അയ്യപ്പൻകാവിൽ വണങ്ങി പുത്തൻ ആൽക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തിയ കെട്ടുകാഴ്ച ഉത്സവ പ്രേമികളുടെ കണ്ണിനും കാതിനും കുളിർമയേകി.. 50 ലതികം ജോഡി ഇണക്കാളകളാണ് തട്ടകത്തമ്മയെ വണങ്ങാനായി ക്ഷേത്ര സന്നിധിയിൽ എത്തിയത് … രാവിലെ നടന്ന പാലും വെള്ളരി തൊഴാനായി നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു..
വ്യാഴാഴ്ച പ്രസിദ്ധമായ താലപ്പൊലി നടക്കും. മോഴിക്കുന്നത്തു മനയിൽ നിന്നും ഗജവീരന്മാരുടെയും മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി തുടങ്ങിയ പഞ്ചവാദ്യ പ്രമാണിമാർ അവതരിപ്പിക്കുന്ന പഞ്ചവാദ്യം കാണികൾക്ക് ഹരം പകരും. രാത്രി നടക്കുന്ന തലപ്പൊലിയോടെ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ രാമായണം തോൽപ്പാവക്കൂത്തിനും പരിസമാപ്തിയാകും