anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി ടൗണിൽ ഫെബ്രുവരി 11,12, 13 തീയ്യതികളിൽ ഗതാഗത നിയന്ത്രണം

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം പുരം ദിനമായ ഫെബ്രവരി 11 ചൊവ്വാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 8 വരേയും കാളവേല ദിവസമായ ഫെബ്രുവരി 12 ബുധനാഴ്ച വൈകുന്നേരം 3 മുതൽ ഫെബ്രുവരി 13 വ്യാഴം പുലർച്ചെ 4 വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട് ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കച്ചേരിക്കുന്നിൽ യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

പട്ടാമ്പി ഭാഗത്തു നിന്നു വരുന്ന ബസുകൾ മഞ്ചക്കൽ പെട്രോൾ പമ്പിന്റെ മുന്നിലും ഒറ്റപ്പാലം ഭാഗത്തു നിന്നു വരുന്നവ കെ. പി. ഐ.പി. റോഡ് കവലയിലും യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

പട്ടാമ്പി ഭാഗത്തു നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കു പോകുന്ന ചെറിയ വാഹനങ്ങൾ പേങ്ങാട്ടിരി കൃഷ്ണപടി കയിലിയാട് വഴി പോകണം.

പാലക്കാട് ഭാഗത്തു നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാങ്ങോട് നിന്നും വീരമംഗലം, തൃക്കടീരി വഴിയും പട്ടാമ്പിയിലേക്കു പോകുന്ന വാഹനങ്ങൾ ഇതേ റൂട്ടിൽ എലിയപ്പറ്റ, ചളവറ , മുണ്ടക്കോട്ടുകുറുശ്ശി കൃഷ്‌ണപ്പടി വഴി പോകണം.

* പട്ടാമ്പി, കൊപ്പം ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കു പോകുന്ന ചെറിയ വാഹനങ്ങൾ മഞ്ചക്കല്ലിൽ നിന്നു വെള്ളോട്ടുകുറുശ്ശി എൽ.ഐ.സി. റോഡ് വഴി കാറൽമണ്ണയിലൂടെ പോകണം. വലിയ വിഹനങ്ങൾ പേങ്ങാട്ടിരി കൃഷ്ണപടി കയിലിയാട് വഴി തിരിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചു

Spread the News

Leave a Comment