anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് യൂണിറ്റ് കൗൺസിൽ പൂർത്തിയായി*

ചെർപ്പുളശ്ശേരി| കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് കുളപ്പട യൂണിറ്റ് കൗൺസിൽ സുന്നി സെൻററിൽ വെച്ച് നടന്നു. പി കുഞ്ഞലവി ഹാജി അദ്ധ്യക്ഷത വഹിച്ചു, കുഞ്ഞി മുഹമ്മദ് അൻവരി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സോൺ സംഘടന കാര്യ സെക്രട്ടറി മുഹമ്മദലി മുസ്‌ലിയാർ മാരായമംഗലം പദ്ധതികൾ വിഷദീകച്ചു. കൗൺസിൽ എക്സിക്യൂട്ടിവ് അംഗങ്ങളായി കുഞ്ഞി മുഹമ്മദ് അൻവരി (ചെയർമാൻ) ശമീർ സഖാഫി (കൺവീനർ) മുസ്തഫ കെ,ശരീഫ് ഒ കെ,അലവു പി, ഷൗക്കത്ത് ഒ ക്കെ ത്വയ്യിബ് ഇ , ജംഷാദ് അസ്ഹരി എന്നിവരെ തെരഞ്ഞെടുത്തു.അംഗങ്ങൾ, ശരീഫ് ഒ കെ ഷൗക്കത്ത് പി പി, ജംഷാദ് അസ്ഹരി, മുസ്തഫ കെ തുടങ്ങിയവർ സംസാരിച്ചു, എസ് വൈ എസ് കുളപ്പട യൂണിറ്റ് ഭാരവാഹികളായി മുസ്തഫ കെ (പ്രസിഡന്റ്) ശമീർ സഖാഫി (ജനറൽ: സെക്രട്ടറി) ത്വയ്യിബ് ഇ (ഫിനാൻസ് സെക്രട്ടറി) ജുനൈദ് അൽ ഹസനി, ശരീഫ് ഒ കെ (വൈസ് പ്രസിഡൻറ്) ജംഷാദ് അസ്ഹരി, ഷൗക്കത്ത് ഒ കെ (ജോൺ സെക്രട്ടറി)എന്നിവരെയും തെരഞ്ഞെടുത്തു.

Spread the News

Leave a Comment