തിരുവനന്തപുരം. ശബരിമല സ്വർണ്ണ കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്ഐടി അറസ്റ്റ് ചെയ്തു . പ്രശാന്തിന്റെ വീട്ടിൽ നിന്നാണ് അന്വേഷണസംഘം അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ദേവസ്വം ബോർഡ് അംഗം അജികുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പോലീസ് ക്ലബ്ബിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. 2025 ൽ ശബരിമലയിൽ നിന്നും കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ കേസിലാണ് നടപടി എന്നറിയുന്നു. തന്നെ ഏതുസമയവും പോലീസ് കസ്റ്റഡിയിൽ എടുക്കും എന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് തന്നെ തന്റെ ഫേസ്ബുക്കിൽ കുടിച്ചിരുന്നു. എന്നാൽ തനി കാര്യത്തിൽ നിരപരാധി ആണെന്നും സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും പ്രശാന്ത് പറഞ്ഞിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടാകും എന്നാണ് പോലീസ് പറയുന്നത്