anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വല്ലപ്പുഴയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി*

   ചെർപ്പുളശ്ശേരി. ഓപ്പറേഷന്‍ തണ്ടര്‍”* റെയ്ഡിന്റെ ഭാഗമായി വല്ലപ്പുഴ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും പരിസരങ്ങളിലും പരിശോധന നടത്തിവരവേ വല്ലപ്പുഴ യാറത്തിന് സമീപം നാരായ പറമ്പിൽ അബൂബക്കറിൻ്റെ ഉടമസ്ഥതയിലുള്ള NP ബിൽഡിങ്ങിൻ്റെ വടക്ക് വിശത്തുള്ള പൊതു അഴുക്ക് ചാലിൽ നിന്നും ഒരു കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവ് ചെടിക്ക് ഒന്നേകാൽ മീറ്ററിലധികം ഉയരമുണ്ടായിരുന്നതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.IMG 20260713 WA0188

പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ. കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫീസർ അനൂപ് രാജ് എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment