anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഉന്നത വിജയികള്‍ക്ക് ഫറോക്ക് നഗരസഭയുടെ ആദരം* *മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഫറോക്ക്.  എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഫറോക്ക് നഗരസഭയുടെ ആദരം ‘മെറിറ്റ് പ്ലസ് 2K26’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി ചന്ദ്രിക അധ്യക്ഷയായി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി കെ ഷബീറലി, സ്ഥിരം സമിതി അധ്യക്ഷരായ ഇ കെ താഹിറ, പി കെ അബ്ദുല്‍ സലാം, പ്രജിത ടീച്ചര്‍, എം മൊയ്തീന്‍ കോയ, സെക്രട്ടറി കെ പി എം നവാസ്, കൗണ്‍സിലര്‍മാരായ പി പ്രജിഷ, അഡ്വ. കെ എം ഹനീഫ, എം വിജയന്‍, ഷാജി പറശ്ശേരി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the News

Leave a Comment