anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കെസിഎൽ ഫാൻ ലീഗ് – തിരുവനന്തപുരം ജില്ലയിൽ ഫോർച്യൂൺ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കൾ*

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗ് മത്സരങ്ങൾ വൻ ആരാധക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മത്സരങ്ങളിൽ ഫോർച്യൂൺ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. പാർത്ഥസാരഥി ക്രിക്കറ്റ് ക്ലബ്ബാണ് റണ്ണേഴ്സ് അപ്പ്.

കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്ത് നടന്ന മത്സരങ്ങളിൽ 32 ടീമുകൾ പങ്കെടുത്തു. ടെന്നീസ് പന്ത് ഉപയോഗിച്ച് അഞ്ചോവർ വീതമുള്ള മത്സരങ്ങളായിരുന്നു അരങ്ങേറിയത്. നോക്കൌട്ട് ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാ‍ർത്ഥസാരഥി ക്രിക്കറ്റ് ക്ലബ്ബ് അഞ്ച് വിക്കറ്റിന് 52 റൺസെടുത്തു. ഫോർച്യൂൺ ക്രിക്കറ്റ് ക്ലബ്ബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബോയ്സ് ഓഫ് മണ്ണന്തല, ഓറിയോൺ തിരുവനന്തപുരം എന്നിവയാണ് അവസാന നാലിലെത്തിയ മറ്റ് രണ്ട് ടീമുകൾ. ഫോർച്യൂൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ രഞ്ജിത് ആണ് പ്ലെയർ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ടത്. ഫോർച്യൂൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ തന്നെ ആർ ആർ രാഹുൽ മികച്ച ബാറ്ററായും ബോയ്സ് ഓഫ് മണ്ണന്തലയുടെ ഉണ്ണി ശിവകുമാർ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോടാണ് അടുത്ത മത്സരങ്ങൾ.

Spread the News

Leave a Comment