anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സീചെം ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് തോൽവി*

പോണ്ടിച്ചേരി:സീചെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ടൂർണ്ണമെന്റിൽ കേരളത്തിനെതിരെ വിജയവുമായി ഗോവ. 93 റൺസിനായിരുന്നു ഗോവയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗോവ 178 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 85 റൺസിന് പുറത്താവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗോവയ്ക്ക്, രണ്ടാം വിക്കറ്റിൽ സ്വപ്നേഷ് നായിക്കും ക്യാപ്റ്റൻ അഫ്രീദ്സബ് രാജ് കണ്ണവരും ചേർന്നുള്ള കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 93 റൺസ് കൂട്ടിച്ചേർത്തു. സ്വപ്നേഷ് നായിക്ക് 62 റൺസും അഫ്രീദ്സബ് 39 റൺസും നേടി. തുടർന്നെത്തിയവരിൽ 30 റൺസെടുത്ത മോഹിത് യാദവ് മാത്രമാണ് പിടിച്ചുനിന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഹൃഷികേശിന്റെ ബൗളിങ് മികവിൽ കേരളം ഗോവയുടെ ഇന്നിങ്സ് 178-ൽ ഒതുക്കി. ഇഷാൻ കുനാൽ മൂന്ന് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ ഇന്നിങ്സ് പാടെ തകർന്നടിയുകയായിരുന്നു. വെറും 85 റൺസിന് കേരളം ഓൾഔട്ടായി. 18 റൺസെടുത്ത ആദിത്യൻ എസ്. വിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ഗോവയ്ക്ക് വേണ്ടി ഓം കൺഡോൽക്കർ നാലും ഗോവിന്ദ് സാവൽ, മിഹിർ കുദൽക്കർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Spread the News

Leave a Comment