anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം സിനിമാ സെറ്റിലെ മുഴുവൻ പേരും ‘തൂഫാൻ വാരിയേയ്സ്’ ആയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.IMG 20260702 WA0127

ചിത്രാഞ്ജലിയിൽ ഇന്ന്‌ രാവിലെ നടന്ന ചടങ്ങിൽ തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുകയും ചിത്രത്തിലെ നായകനായ സൈജു കുറുപ്പിനും ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത്ത് വിനായക, ശരത് വിനായക, തിരക്കഥാകൃത്ത് Dr. കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് കക്കു, കലാസംവിധായകൻ രാഖിൽ എന്നിവർ മന്ത്രിയിൽ നിന്ന്‌ തൂഫാൻ വാരിയർ ബാഡ്‌ജും സ്വീകരിച്ചു.IMG 20260702 WA0129

സിനിമയുടെ ആവശ്യത്തിനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയാറാക്കിയ ശബരിമലയുടെ സെറ്റിൽ, പതിനെട്ടാം പടിക്കു മുന്നിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന സർക്കാർ, പോലീസ് മേധാവിതലത്തിലെ ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട സിനിമാ താരങ്ങൾ, സാങ്കേതികപ്രവർത്തകർ എന്നിവർ പങ്കെടുത്തു.IMG 20260702 WA0125

“ലഹരിയില്ലാത്ത സിനിമാ സെറ്റ്” എന്ന സന്ദേശമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹത്തിന് മുന്നിൽ ഉയർത്തുന്നത്. സമൂഹത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന മാധ്യമമാണ് സിനിമ. അതുകൊണ്ടുതന്നെ ലഹരിവിരുദ്ധ ബോധവത്കരണത്തിൽ സിനിമാ മേഖലയുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്ന് ബഹുമാനപ്പെട്ടആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറഞ്ഞു.

മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഹരിവരാസനത്തിന്റെ സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റ രചന നിർവഹിക്കുന്നത് ഡോ.അമ്പാടി. കെ ആണ്. മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. പ്രോജക്റ്റ് ഡിസൈനർ : ആർ ജയചന്ദ്രൻ, ഡി ഓ പി : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Spread the News

Leave a Comment