വാണിയംകുളം. അന്യം നിന്നു പോകുന്ന ഭാരതീയകലാരൂപങ്ങളെ പരിരക്ഷിക്കുന്നതിനും തനിമ നിലനിർത്തി വരും തലമുറകളിലേക്ക് പകർന്നു നൽകുന്നതിനും വേണ്ടി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാoസ്ക്കാരിക സന്നദ്ധ സംഘടനയായ ” സ്പിക് മാക്കെ യുടെ ” ആഭിമുഖ്യത്തിൽ വാണിയംകുളം ടി.ആർ.കെ. ഹൈസ്ക്കൂളിൽ ഡോ. വെള്ളിനേഴി സുബ്രമണ്യന്റെ നേതൃത്വത്തിൽ കർണ്ണാട്ടിക്ക് സംഗീതത്തിൽ സോദാരണ ക്ലാസ്സും സംഗീതാർച്ചനയും നടന്നു. ക്ലാസ്സിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ സി. കലാധരൻ നിർവഹിച്ചു. അധ്യാപകരായ കെ.കെ.രാജേഷ്, പ്രവീൺ.സി.എസ്, എൻ. ഷാജി, എ.എം. ശ്രീജ, ദുർഗ്ഗ. പി.ഡി., പി.സുജ, രാജശ്രീ.പി, സിനി.കെ തുടങ്ങിയവർ നേതൃത്വം നൽകി.
സ്പിക്ക് മാക്കെ അയ്യാരിരത്തിലധികം കലാപരിപാടികൾ ആയിരത്തി അഞ്ഞൂറ് സ്ഥാപനങ്ങളിലായി മൂന്ന് ദശലക്ഷത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. സന്നദ്ധ പ്രവർത്തകർ, വിദ്യാർഥികൾ, അധ്യാപകർ, കലാകാരികളായ വീട്ടമ്മമാർ, വിവിധ വകുപ്പുകളിൽ നിന്ന് വിരമിച്ച കലാസ്വാദകർ തുടങ്ങിയവർ സ്പിക്ക് മാക്കിന്റെ ഭാഗമായി വർഷംതോറും പ്രവർത്തിക്കുന്നുണ്ട്.