anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂത നാലാലുംകുന്ന്- കുളപ്പട റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുക :ബി ജെ പി പ്രതിഷേധിച്ചു.

  ചെർപ്പുളശ്ശേരി.  തൂത- കുളപ്പട റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധപ്രകടനവും പൊതുയോഗവും ബിജെപി ജില്ല കമ്മിറ്റിയംഗവും നഗരസഭ കൗൺസിലറുമായ പി ജയൻ ഉദ്ഘാടനം ചെയ്തു.

ഒരു വർഷത്തോളമായി പൂർണ്ണമായും തകർന്ന് കിടക്കുന്ന നാലാലുംകുന്ന് മുതലുള്ള 2 കിലോമീറ്റർ ഭാഗം അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ചെറുപാറയിൽ നിന്ന് ആരംഭിച്ച പ്രകടനം നാലാലുംകുന്നത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ കാറൽമണ്ണ ഏരിയ പ്രസിഡണ്ട് വിപിൻ പുളിങ്ങര അധ്യക്ഷനായി.
സംസ്ഥാന കൗൺസിൽ അഗം കെ ഹരിദാസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു

ഏരിയ ജനറൽ സെക്രട്ടറി കെ വിനീഷ് സ്വാഗതവും യുവമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് രാംദാസ്. P.T നന്ദിയും പറഞ്ഞു

.

IMG 20260620 WA0150

നേതാക്കളായ കെ. ടി. വിശാഖ് മനു, പി ബാലസുബ്രഹ്മണ്യൻ,
വി. ഗോപാലകൃഷ്ണൻ,
വി. കൃഷ്ണദാസ് ,കെ പ്രകാശ്, എൻ കവിത എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Spread the News

Leave a Comment