മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, കാര്‍ഡിയോ വാസ്കുലാര്‍ ടെക്നീഷ്യന് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 29, 30 തിയതികളില്‍ നടക്കും.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 29 ന് രാവിലെ 10.30 ന് നടക്കും. യോഗ്യത – ഗവണ്മെന്റ് അംഗീകൃത ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്.
കാര്‍ഡിയോ വാസ്കുലാര്‍ ടെക്നീഷ്യന് തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 30 ന് രാവിലെ 10.30 ന് നടക്കും. യോഗ്യത – ഗവണ്മെന്റ് അംഗീകൃത ബി.സി.വി.ടി അല്ലെങ്കില്‍ ഡി.സി.വി.ടി-യും ടി.എം.ടി/എക്കോ ടെക്നീഷ്യന്/കാര്‍ഡിയോ വാസ്കുലാര്‍ ടെക്നീഷ്യന് ആയി പ്രവര്‍ത്തിപരിചയവും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483- 2766425.