ചെർപ്പുളശ്ശേരി. ശോചനീയാവസ്ഥയിൽ ആയിരുന്ന പഴയ ബസ്റ്റാൻഡ് പൊളിച്ചു മാറ്റുന്നതിനായി നിലവിൽ ബസ്റ്റാൻഡ് പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് മാറ്റിയതിനാൽ പഴയ ബസ് സ്റ്റാൻന്റ് പരിസത്ത് വ്യാപാരികളുടെ കച്ചവടം കുറഞ്ഞതായി പരാതിപ്പെട്ടു കൊണ്ട് വ്യാപാരികൾ ഇന്ന് നഗരസഭയിൽ നിവേദനം നൽകും. പഴയ ബസ്റ്റാൻഡ് പൊളിച്ചു മാറ്റുക പോലും ചെയ്യാതെ പെട്ടെന്നുള്ള തീരുമാനത്തിൽ ബസ്റ്റാൻഡ് മാറ്റിയത് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ കഷ്ടത്തിലാക്കിയെന്നാണ് ആരോപണം. എന്നാൽ നഗരസഭയ്ക്ക് ഇതല്ലാതെ മറ്റൊരു പോംവഴി ഇല്ലായിരുന്നു എന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ആണ് പ്രഥമ പരിഗണന എന്നും നഗരസഭയും അവകാശപ്പെടുന്നു. ഏതായാലും പ്രശ്നം രമ്യമായി തീർക്കുമെന്ന് വിശ്വസിക്കുകയാണ് വ്യാപാരികൾ.