anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മൗലാന അഡ്മിനി സ്‌ട്രേറ്റീവ് ഓഫീസർ വി എം സെയ്ദു മുഹമ്മദ് 70 അന്തരിച്ചു

പെരിന്തൽമണ്ണ. കഴിഞ്ഞ 35 വർഷമായി പെരിന്തൽമണ്ണ മൗലാന സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ആയിരുന്ന.വി എം സെയ്ദു മുഹമ്മദ്(70) അന്തരിച്ചു. ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ആറര .മ ണിയോടെ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.

1990 ൽ പ്രവർത്തനം ആരംഭിച്ച മൗലാനാ
ആശുപതിയിൽ 91 ലാണ് അദ്ദേഹം അഡ്മിനിസ്ട്രേറ്റർ ആയി ചുമതല യേറ്റത്. ബാലാരിഷ്ടത കഴിയും മുമ്പേ ഹോസ്പിറ്റലിൻ്റെ ഭരണ നിർവഹ
ണ ചുമതല യേറ്റെടുത്ത സെയ്ദു മുഹമ്മദിൻ്റെ ഭരണ പാടവം തെളിയിക്കുന്നതാണ് ഹോസ്പിറ്റ
ലിൻ്റെ ഇന്നത്തെ അഭൂത പൂർവമായ വികസനവും വളർച്ചയും.
രോഗികളോടും കൂടെ വന്നവരോടും സുസ്‌മേര വദന നായി മാത്രം സംസാരിക്കാറുള്ള അദ്ദേ
ഹത്തിനു വിപുലമായ സൗഹൃദ സംഘമുണ്ട്.
ആശുപത്രി മാനേജ്മെൻ്റ്, ജീവനക്കാർ, പാരാമെഡിക്കൽ സ്ഥാപനങ്ങളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കു പുറമെ ഒട്ടേ പേർ അദ്ദേഹത്തിനു അന്തിമോപചാരം അർപ്പിച്ചു.
എറണാകുളം നെട്ടൂർ സ്വദേശിയായ അദ്ദേ
ഹം ഇപ്പോൾ തിരുവനന്തപുരത്താണ്ട് താമസം. ഹിന്ദുസ്ഥാൻ ലാറ്റക്സിലെ റിട്ട. ഉദ്യോഗസ്ഥ മുനീറാ ബീവി യാണ് ഭാര്യ. മക്കൾ ഷമീം, ഇഷാം.. സലീം (ആലുവ) സഹോദരനാണ്. മൃതദേഹം
തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

Spread the News

Leave a Comment