വാണിയംകുളം. എട്ടാം ക്ലാസ്സിലേയ്ക്ക് ഉപരിപഠനത്തിനായി നേപ്പാൾ സ്വദേശികളുടെ മകൾ ഐശ്വര്യ റൊക്കെയോ വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ ചേർന്നു. നേപ്പാളി സ്വദേശിയായ ദുക്കി റൊക്കയുടെ മകനായ ബി. വിനോദിന്റെയും രാജി റൊക്കെയയുടെയും മകളാണ് ഐശ്വര്യ റൊക്കയ. വർഷങ്ങൾക്ക് മുമ്പ് ഗൂർക്കയായി ഒറ്റപ്പാലത്തെത്തിയ ദുക്കി റൊക്കെയോ അമ്പലപ്പാറ സ്വദേശിനിയായ പ്രേമയെ വിവാഹം കഴിക്കുന്നതോടെയാണ് നേപ്പാൾ കേരള ബന്ധം തുടങ്ങുന്നത്. ഈ കുടുംബം ഇപ്പോൾ കയിലിയാട് മാമ്പറ്റപടിയിൽ വാടക വീട്ടിലാണ് സ്ഥിര താമസം. തോട്ടം മേഖലയിൽ പണിയെടുത്താണ് വിനോദ് കുടുംബം പോറ്റുന്നത്. വിനോദിന് മൂന്നു മക്കളാണ് ഉള്ളത്. മറ്റു സഹോദരങ്ങളെയും ചേർത്തി പഠിപ്പിക്കുവാനാണ് ഇവരുടെ തീരുമാനം. ഇവരുടെ സഹോദരനും കുടുംബവും വല്ലപ്പുഴയിൽ സ്ഥിരതാമസമാണ്. ഐശ്വര്യ റൊക്കെയയും സഹോദരങ്ങളും മുമ്പ് കയിലിയാട് സ്ക്കൂളിലാണ് പഠിച്ചിരുന്നത്. ഐശ്വര്യ റൊക്കയയെ ഹെഡ് മാസ്റ്റർ സി. കലാധരൻ സ്ക്കൂളിലേയ്ക്ക് സ്വാഗതം ചെയ്തു.