കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോ ആഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കാഞ്ഞിരപ്പള്ളി പാറത്തോട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി വണ്ടിപെരിയാര്‍ ഫിഷ്മാര്‍ക്കറ്റ് പുതുപ്പറമ്പില്‍ പി.എച്ച്. ഷിബുവിന് ടാബ്ലെറ്റ് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം ഷിബു കാഞ്ഞിരപ്പള്ളി ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
വെളളിയാഴ്ച കോട്ടയം നാഗമ്പടം ഓക്സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പ് ഹോം അപ്ലൈന്‍സസ് കാറ്റഗറി ഹെഡ് ടെന്‍സണ്‍ കെ. ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പേര്‍ട്ട് ജോണ്സണ് സാമുവേല്‍, സൂരജ് സദാനന്ദന്, ഓക്സിജന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.