anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂത പൂരത്തിൽ നിന്നും കാറൽമണ്ണ അമ്പലവട്ടം ദേശ വേലയെ എ വിഭാഗം “വിലക്കി”

  1. ചെർപ്പുളശ്ശേരി.  വള്ളുവനാട്ടിലെ പ്രസിദ്ധമായ തൂതപ്പുരാഘോഷത്തിൽ പങ്കെടുക്കുന്ന എ വിഭാഗത്തിൽ  ഉൾപ്പെട്ട കാറൽമണ്ണ തിരുമുല്ലപ്പള്ളി മഹാദേവക്ഷേത്രമുറ്റത്തുനിന്നും കാലങ്ങളായി പുറപ്പെടുന്ന ദേശവേലയെയാണ് എ വിഭാഗം വിലക്കിയതായി ഇന്ന് അറിയിപ്പ് കൊടുത്തത്. എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് വിപുലമായ തോതിൽ കുരുത്തോല പന്തലടക്കം ഉൾപ്പെടുത്തി കൊണ്ടുള്ള ദേശവേലയിൽ അമ്പാടി ബാലൻ    എന്ന ഗജവീരനെ മുന്നിൽ നിർത്തിക്കൊണ്ട് വിപുലമായതോതിൽ ആഘോഷിക്കാനിരുന്ന ദേശ വേലയാണ് വിഭാഗം വിലക്കിയത് എന്ന് അമ്പലവട്ടം ദേശ കമ്മിറ്റി അറിയിച്ചു.. എ വിഭാഗത്തിൽ നിന്നും പങ്കെടുക്കുന്ന ഷെയർ ആന അമ്പലത്തിൽ നിന്നും കാറൽമണ്ണ   സെന്ററിലേക്ക് പോകുന്നത് അമ്പലവട്ടം കമ്മിറ്റിയെ അറിയിച്ചിട്ടില്ല എന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എ വിഭാഗം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അമ്പലവട്ടം കമ്മിറ്റിയെ പറ്റി ഒരു പരാമർശം പോലും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാലങ്ങളായി അമ്പലവട്ടം കമ്മിറ്റി തൂത ക്ഷേത്രത്തിലേക്ക് കേരളത്തിലെ അറിയപ്പെടുന്ന ഗജവീരന്മാരെ അടക്കം ഉൾപ്പെടുത്തി വേലകൾ എത്രയോ  തവണ കൊണ്ടുപോയിട്ടുണ്ട്. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ പുതിയൊരു പൂരം ക്ഷേത്രത്തിൽ നിന്നും കൊണ്ടുപോകുന്നതിന് ചോദ്യം ചെയ്തത് എ വിഭാഗത്തിന് ഇഷ്ടപ്പെട്ടില്ല എന്നത് മാത്രമാണ് ഈ വിലക്കിന് കാരണമായതെന്ന് അമ്പലവട്ടം കമ്മിറ്റി പറഞ്ഞു. വിഷയം ചോദ്യം ചെയ്തത് എ വിഭാഗം പ്രശ്നമാക്കുകയും തങ്ങൾക്ക് എന്തു സംഭവിച്ചാലും ഈ വേല ക്ഷേത്രത്തിലേക്ക് എത്തിക്കും എന്ന് അമ്പല വട്ടം കമ്മിറ്റിയെ വെല്ലുവിളിച്ചതും പ്രശ്നങ്ങൾക്ക് കാരണമായി . എന്നാൽ വിലക്ക് എന്നത് ഫോണിലൂടെ മാത്രം അറിയിച്ചു എന്നല്ലാതെ രേഖാമൂലം അറിയിച്ചിട്ടില്ല എന്നും അറിയാൻ കഴിയുന്നു. ഊരു വിലക്കുകൾ അടക്കം നിരോധിച്ച ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ വിലക്കുന്നത് പ്രാചീനമായ രീതിയാണെന്നാണ് അമ്പലവട്ടം കമ്മിറ്റി ഭാരവാഹികളായ അനൂപ്,   വിനോദ് കളത്തൊടി, രാജീവ് കുഴിഞ്ഞേടത്ത് , സുദേവ് , ഗംഗാധരൻ കാറൽമണ്ണ തുടങ്ങിയവർ അറിയിച്ചത്.. നാളെ കൂടുന്ന കമ്മിറ്റിയിൽ ഇത് സജീവ ചർച്ചയാകും എന്നും അറിയുന്നു. പ്രശ്നം ക്ഷേത്രവും ഭക്തിയുമായി ബന്ധപ്പെട്ടത് ആയതുകൊണ്ട് രമ്യമായി പരിഹരിക്കുമെന്ന് തന്നെയാണ് ആഘോഷ കമ്മിറ്റികൾ പറഞ്ഞത്. എന്തായാലും അമ്പലവട്ടം കമ്മിറ്റി നിയമപരമായി ഈ പ്രശ്നത്തെ നേരിടുമെന്ന് അനുഗ്രഹ വിഷനോട്  പറഞ്ഞു. കാലങ്ങളായി പൂജകളും മറ്റും നടത്തി തിടമ്പേറ്റി ആചാരപൂർവ്വം കൊണ്ടുപോകുന്ന ഒരു വേലയ്ക്കൊപ്പം മറ്റൊരു വേല ഉൾപ്പെടുത്തുന്നത് തികച്ചും നിലവാരം കുറഞ്ഞ നടപടിയാണെന്ന് അമ്പലവട്ടം കമ്മിറ്റി അറിയിച്ചു.

IMG 20260508 WA0285

 

Spread the News

Leave a Comment