അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ ചെണ്ട വാദക വല്ലഭനായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. തൗര്യത്രികകലയായ കഥകളിയുടെ സമസ്തമേഖലകളിലും തന്റേതായ കയ്യൊപ്പുപതിപ്പിച്ച മഹാപ്രതിഭ കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ സ്മരണാര്‍ത്ഥം നല്‍കിവരാറുള്ള കലാസാഗര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. . കെ.ബി. രാജ് ആനന്ദ് (കലാനിരൂപണം), . കല്ലുവഴി വാസു (വേഷം), . കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി (സംഗീതം), കലാമണ്ഡലം നാരായണന്‍കുട്ടി & വിജയമണിയമ്മ (ചെണ്ട), . കൊടശ്ശേരി പരമേശ്വരന് നായര്‍ (മദ്ദളം), കോട്ടയ്ക്കല്‍ രാമചന്ദ്രന് ( ചുട്ടി) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്കാരം. ടി.കെ. അച്യുതന്, . കലാമണ്ഡലം ഉണ്ണികൃഷ്ണന്, ആനന്ദ് എന്നിവരടങ്ങുന്ന പുരസ്കാരനിര്ണ്ണയസമിതിയാണ് പുരസ്കൃതരെ തെരഞ്ഞെടുത്തത്.
മെയ് 28ന് കാറല്‍മണ്ണ കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഹാളില്‍ വച്ച് ഒരു പിറന്നാളിന്റെ ഓര്‍മ്മ എന്ന പേരില്‍ നടത്തുന്ന സ്മൃതിസദസ്സില്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി രാജന് പൊതുവാള് അറിയിച്ചു.