anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 14 മുതൽ

പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) വിന്റെ നാലുമാസം നീണ്ടുനിന്ന നേർച്ചയുടെ സമാപന പരിപാടികൾ മെയ് 14 മുതൽ 17 വരെയുള്ള തീയതികളിലായി നടക്കും.

14ന് വൈകിട്ട് 4:00 മണിക്ക് ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവ കോളേജ് വിദ്യാർത്ഥി സംഘടന ഇമാദ് സംഘടിപ്പിക്കുന്ന അഖില കേരള ഖവ്വാലി മത്സരം നടക്കും.
മെയ് 15 ന് രാത്രി 7:00 മണിക്ക് ദിക്ർ ദുആ സമ്മേളനവും മെയ് 16 ന് രാവിലെ10:00 മണിക്ക് മഹല്ല് വനിതാ സംഗമം നടക്കും. മെയ് 17 ന് രാവിലെ 9 മണിക്ക് മൗലീദ് പാരായണവും തുടർന്ന് അന്നദാനവും നടക്കും. കഴിഞ്ഞ ജനുവരി 14 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റൽ കർമ്മം നിർവഹിച്ചത്തോടെയാണ് നേർച്ചക്ക് തുടക്കമായത്.

Spread the News

Leave a Comment