anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നാലു പതിറ്റാണ്ട് മലയാളിയെ പൊട്ടി ചിരിപ്പിച്ച നടൻ മാമുക്കോയയുടെ ഓർമ്മദിനം

1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമ
രംഗത്തേക്ക് എത്തിയത്.
സത്യൻ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതി ആർജിച്ച
മാമുക്കോയ ഹാസ്യ നടൻ എന്ന നിലയിൽ ആണ് പേരെടുത്തത് എങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലം എന്ന സിനിമയിലൂടെ തെളിയിച്ചു.
🍀പെരുമഴക്കാലത്തിലെ അഭിനയത്തിന് കേരള സർക്കാരിൻറെ പ്രത്യേക ജൂറി പരാമർശം ഉണ്ടായിരുന്നു. കൂടാതെ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല ഹാസ്യ നടനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലായ് 5ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനിച്ചു. കോഴിക്കോട്
എം എം ഹൈസ്കൂളിൽ നിന്ന് പത്താംതരം പാസായശേഷം കല്ലായിയിൽ മരം അളക്കുന്ന ജോലിനോക്കി വരവേ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. അക്കാലത്ത് കുഞ്ഞാണ്ടി ,നിലമ്പൂർ ബാലൻ ,വാസു പ്രദീപ് എന്നിവരുടെ കൂടെയെല്ലാം നാടക രംഗത്ത് സജീവമായിരുന്നു.
☘️റാംജിറാവു സ്പീക്കിംഗ് ,പെരുമഴക്കാലം ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്പ് ധ്വനി ,പൊന്മുട്ടയിടുന്ന താറാവ്

Spread the News

Leave a Comment