ചെർപ്പുളശ്ശേരി. ഇത്തവണ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും പാലക്കാട് യുഡിഎഫിന് സീറ്റുകൾ വർധിക്കുമെന്നും പി കെ ശശി പറഞ്ഞു. കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി കെ ശശി.. ആദ്യമായാണ് തനിക്കുവേണ്ടി വോട്ട് ചെയ്യുന്നതെന്നും ഇത്തവണ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി കെ ശശി പറഞ്ഞു. മാർക്സിസ്റ്റ് കൂട്ടായ്മ കേരളം മുഴുവൻ വ്യാപിക്കും എന്നും പാലക്കാട് ഈ കൂട്ടായ്മയുടെ പ്രവർത്തനം ഈ തെരഞ്ഞെടുപ്പിൽ കാണുമെന്നും പി കെ ശശി കൂട്ടിച്ചേർത്തു.